ന്യൂഡല്‍ഹി: മൊബൈല്‍ ഡാറ്റാ മേഖയിലെ ജിയോ 4ജി വിപ്ലവത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലും വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ വരുന്നു.

ഒരു സെക്കന്റില്‍ ഒരു ജിബി വരെ ലഭ്യമാക്കാന്‍ കഴിവുള്ള( 1GBps ) ‘ജിയോ ഗിഗാഫൈബര്‍’ ( Jio GigaFiber ) സംവിധാനവുമായാണ് ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ ജിയോ വിപ്ലവത്തിനൊരുങ്ങുന്നത്.

ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ ശേഷിയുള്ള സര്‍വീസാണ്. 500 രൂപയ്ക്ക് ഒരുമാസം 600 ജിബി ഡേറ്റ 15എംബിപിഎസ് വേഗത്തില്‍ നല്‍കുന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡ് ഓഫറുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. 25 എബിപിഎസ് വേഗത്തില്‍ ഒരുമാസം 500 ജിബി ഡേറ്റ 1000 രൂപയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ പ്ലാന്‍.

ഇത്തരത്തില്‍ വ്യത്യസ്തമായ ഒട്ടേറെ ഡേറ്റാ പ്ലാനുകളാണ് ജിയോ ബ്രോഡ്ബാന്‍ഡ് അവതരിപ്പിക്കുന്നത്. ഈ പ്ലാനുകളെല്ലാം ജിയോടിവി ( JioTv ), ജിയോസിനിമ ( JioCinema ), ജിയോബീറ്റസ് ( JioBeats ) തുടങ്ങിയ സൗജന്യമായി ലഭ്യമാവും.jiofiber-speed-test-2

അതേസമയം രാജ്യത്ത് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ മുംബൈയിലും പൂണെയിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും എത്തുമെന്നാണ് കരുതുന്നത്.

വിവിധ ജിയോ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍…

free_1479473350

free1_1479473445

free2_1479473519