കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.
ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ ഇനി രണ്ട് സര്‍വീസുകളാവും എക്‌സ്പ്രസ് നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 9.10 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 4.10 ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന വിമാനം ബഹ്‌റൈന്‍ സമയം രാത്രി 8.10ന് ബഹ്‌റൈനിലുമെത്തിച്ചേരും.
ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള സര്‍വീസ് എക്‌സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.