india

അമിത് ഷായ്‌ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു

By webdesk14

February 20, 2024

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് കേസ് നല്‍കിയത്.

ഇന്നു ഉച്ചവരെ ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവച്ചാണ് രാഹുല്‍ കോടതിയിലെത്തിയത്. ”സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതക കേസില്‍ പ്രതിയായ ഒരു പാര്‍ട്ടി അധ്യക്ഷന്‍ അവര്‍ക്കുണ്ട്” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.