Article

അംബേദ്ക്കറെ ഓര്‍ക്കുമ്പോള്‍

By Akhila

April 14, 2026

ഇന്ന് ഏപ്രില്‍ 14. ഡോ.ഭീംറാവു അംബേദ്ക്കറുടെ ജന്മദിനം. കാലത്തിന് അതീതനായ മഹാവ്യക്തിതം. രാജ്യത്ത് കലാലയ വിദ്യാഭ്യാസം നേടിയ ആദ്യത്തെ അധ:സ്ഥിതി വര്‍ഗക്കാരനെ ഓര്‍ത്തെടുക്കാതെ രാജ്യത്തിന് മുന്നേറ്റമില്ല. പുതുയുഗത്തിലേക്ക് വലിയ പ്രതീക്ഷയോടെ കാെലടുത്തുവെക്കുന്ന യുവതയുടെ വിദ്യാഭ്യാസം കരിയറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നേടിയെടുേക്കണ്ട മൂല്യങ്ങളും, ധാര്‍മിക ആേരാഗ്യവും നഷ്ടെപ്പട്ടുകൊണ്ടിരിക്കുന്നുണ്ടോ എന്ന് ഈ ദിനത്തില്‍ പരിശോധിക്കെപ്പേടണ്ടതുണ്ട്. ധാര്‍മിക ബോധവും മൂല്യബാധവും മനുഷ്യനെ ഉയര്‍ന്ന വ്യക്തിത്വത്തിനുടമയാക്കുന്നു.

വിദ്യാഭ്യാസത്തിന്റ കര്‍മ പ്രധാന ലക്ഷ്യംതന്നെ സ്വഭാവ രൂപീകരണമാണ്. സഹപാഠികളും, കൂട്ടുകാരും, കുടുംബാംഗങ്ങളും കൂടിക്കലര്‍ന്നുള്ള കളികള്‍ കുട്ടികള്‍ക്ക് ചെറുപ്പം മുതേല നഷ്ടപ്പെടുമ്പോള്‍ അവരുടെ ബുദ്ധിയേയും, ഓര്‍മശക്തിയേയും പഠന നിലവാരത്തേയും സഹായിക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യം മാത്രമല്ല നഷ്ടപ്പെടുന്നത്, സാമൂഹിക ആരോഗ്യത്തയും ധാര്‍മിക ആരോഗ്യത്തയും സാരമായി ബാധിക്കുന്നുണ്ട്. പ്രീഡിഗ്രി സ്‌കൂള്‍ കടമ്പയിലേക്ക് കടന്നുവന്നേതാടുകൂടി പ്ലസ്.ടു മുതല്‍ തഴോട്ടുള്ള ക്ലാസുകളിലേക്ക് അതിന്റെ ദോഷങ്ങള്‍ ഗുണേത്തക്കാളേറെ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പത്താം ക്ലാസ് മുതല്‍ പ്ലസ്.ടു വരെ കരിയറിസത്തിന്റെ അതിപ്രസരവും കളിസ്ഥലത്തിന്റെ അഭാവവും കാരണം സ്‌കൂളില്‍ കായിക വിനോദം അറിഞ്ഞോ അറിയാതയോ നഷ്ടപ്പെടുന്നു. മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. പ്രണയത്തിന്റെ അതിപ്രസരം താെഴ തട്ടിലേക്ക് വരെ പടരുമ്പോള്‍ അത് സ്‌കൂളിന്റെ അച്ചടക്കത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. അധാര്‍മികതയും മൂല്യശോഷണവും ന്യൂജന്‍കുട്ടികളില്‍ ആളിപ്പടരുന്നുണ്ടോ എന്ന് ചോദിക്കുന്നവര്‍ തന്ത വൈബുകളാകുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും, സദാചാര പൊലീസായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളെ ഉപദേശിക്കുകയോ, ശകാരിക്കുകയോ ചെയ്താല്‍ അധ്യാപകരെന്നോ മുതിര്‍ന്നവരെന്നോ വില കല്‍പ്പിക്കാതെ യാതൊരു ബഹുമാനവും കൂടാതെ ഭയപ്പെടുത്തുന്നു. വ്യാജ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

അധ്യാപകന്‍ കുട്ടിയുടെ നല്ല സുഹൃത്തും, വഴികാട്ടിയും, തത്വചിന്തകനും, സോഷ്യല്‍ എഞ്ചിനിയറും, മെന്ററും ആയിരിക്കണെമന്നാണ്. എന്നാല്‍ ആത്മാര്‍ത്ഥത അല്‍പം കുറച്ചാല്‍ കുടുംബത്താെടാപ്പം സുഖമായി ജീവിക്കാം എന്ന് ചിന്തിച്ചു തുടങ്ങുന്ന അധ്യാപകരുടെ എണ്ണമാണ് ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അംബേദ്കറുടെ ജീവിതവും ദൗത്യവും തന്നെ, വിദ്യാഭ്യാസം എങ്ങനെയാണ് ഒരു നേതാവിനെയും അദ്ദേഹം പ്രതിനിധീകരിച്ച അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വിധിയെയും രൂപപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണ ചരിത്രമാണ്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ മേഖലയില്‍ അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍, അദ്ദേഹത്തിന്റെ ദര്‍ശനം, ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്ത്വചിന്തയുടെ പ്രസക്തി എന്നിവ എടുത്തുകാണിക്കേണ്ടത് പ്രധാനമാണ്.

സാമൂഹിക വിമോചനത്തിനായുള്ള മതേതര വിദ്യാഭ്യാസത്തിന് അംബേദ്കര്‍ ഊന്നല്‍ നല്‍കി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന വിഷയം എല്ലാത്തരം ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, ധാര്‍മിക സ്വഭാവം എന്നിവയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. സാമൂഹിക പുരോഗതിയെക്കുറിച്ചുള്ള അംബേദ്കറുടെ സങ്കല്‍പ്പത്തിലും നീതിയും സമത്വവുമുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനത്തിലും വിദ്യാഭ്യാസത്തിന് വിപ്ലവകരമായ പങ്ക് നല്‍കി.

ജാതി അസമത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അടിച്ചമര്‍ത്തല്‍ ഘടനകളില്‍ നിന്നുള്ള മോചനത്തിനുള്ള ഒരു പ്രധാന ഉപകരണമായും ഒരു പുതിയ സാമൂഹിക ക്രമം നിര്‍മിക്കുന്നതിനുള്ള ഒരു ചാനലായും ഇത് തിരിച്ചറിഞ്ഞു. ഈ ദര്‍ശനാത്മക സമത്വവാദത്തില്‍ സ്ത്രീകള്‍ അവിഭാജ്യരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അംബേദ്കര്‍ നയിച്ച ദളിത് വിമോചന പ്രസ്ഥാനത്തില്‍ രാഷ്ട്രീയ അഭിനേതാക്കളായി ബോധപൂര്‍വം അണിനിരന്നു. ഔപചാരിക വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലിന് ഗണ്യമായ ഊന്നല്‍ നല്‍കി, രാഷ്ട്രീയ അധ്യാപകരായും വിദ്യാഭ്യാസ പ്രവര്‍ത്തകരായും അവര്‍ അടിസ്ഥാനപരമായ പങ്കുവഹിച്ചു.