kerala

നവീകരിച്ച ഭാഷാസമര സ്മാരക സമര്‍പ്പണം 24ന്

By webdesk13

May 22, 2023

1980ലെ ഭാഷാ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച മജീദ് റഹ്മാന്‍ കുഞ്ഞിപ്പ എന്നിവരുടെ സ്മാരകമായി മലപ്പുറത്ത് നിര്‍മ്മിച്ച ഭാഷാ സമര സ്മാരകം പുതുസംവിധാനങ്ങളോടെ 24ന് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സ്മാരകത്തില്‍ മികച്ച ഗ്രന്ഥാലയവും ഗവേഷണ കേന്ദ്രവും തയ്യാറായതായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജില്ലാ യൂത്ത്‌ലീഗ് ഭാരവാഹികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്മാരകത്തിലെ ഓഡിറ്റോറിയം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, സീതി സാഹിബ് ലൈബ്രറി- സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പി.കെ കുഞ്ഞാലിക്കുട്ടിയും, മിനി കോണ്‍ഫറന്‍സ് ഹാള്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് പുറമെ വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഓഫീസുകളും സ്മാരകത്തില്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ബാവ വിസപ്പടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സന്‍ ആലംഗീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.