kerala

പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ മല്ലികാ സാരാഭായി കലാമണ്ഡലം ചാന്‍സലര്‍

By Test User

December 06, 2022

പ്രശസ്ത നര്‍ത്തകിപത്മഭൂഷണ്‍ മല്ലിക സാരാഭായിയെ കേരള കലാമണ്ഡപം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സംസ്‌കാരിക വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കലാരംഗത്തെ പ്രമുഖ വൃക്തികളെ ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായ്. കഴിഞ്ഞ നവംബര്‍ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു.