kerala

‘വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി’; സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍

By webdesk18

June 26, 2025

സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ലഹരി വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍. ‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘സംസ്ഥാനം തകര്‍ത്തു’ ‘സ്വന്തം വീട് ഭംഗിയാക്കി’ ‘വീട് നന്നാക്കി’, ‘നാട് ലഹരിയില്‍ മുക്കി’, തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് നഗരത്തില്‍ പലയിടത്തും ഉള്ളത്.

പിണറായി വിജയന്റെ ചിത്രമടക്കം ചേര്‍ത്താണ് പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും സംഘടനയുടെ പേര് പോസ്റ്ററുകളില്‍ ഇല്ല. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ നിശ്ചയിച്ചിരിക്കിരുന്ന ദിവസം തന്നെയാണ് രാഷ്ട്രിയ ചോദ്യങ്ങളുയര്‍ത്തുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.