സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി വിട്ട് യൂറോപ്പിലേക്ക് തന്നെ മടങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ ക്ലബ്ബിലെ സാഹചര്യങ്ങളില്‍ സൂപ്പര്‍താരം തൃപ്തന്‍ അല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സൗദിയിലെ ജീവിതവുമായി മുന്നോട്ടു പോകാന്‍ താരവും കുടുംബവും ബുദ്ധിമുട്ടുകയാണ്.
ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക് റൊണാള്‍ഡോയ്ക്ക് വേണ്ടി വല വിരിച്ചിട്ടുണ്ട്. ജര്‍മ്മന്‍ ബിസിനസുകാരന്‍ മാര്‍ക്‌സ് ഷോണിന്റെ പിന്തുണയോടെ റൊണാള്‍ഡോയെ ജര്‍മ്മനിയില്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍ ക്ലബ്ബ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടാണ് താരം നിലവില്‍ അല്‍നാസര്‍ വേണ്ടി കളിക്കുന്നത്. താരം റയല്‍ മാഡ്രിഡിലേക്ക് പോകുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.