Connect with us

india

ഗെലോട്ട് അധ്യക്ഷനായാല്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ട്‌

രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും അധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കുന്ന പക്ഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഗെലോട്ട് സന്നദ്ധത അറിയിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ ഒന്നു കൂടി ആവശ്യപ്പെടുമെന്ന് ഗെലോട്ട് പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസം പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗെലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കമല്‍നാഥും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശശി തരൂര്‍, ദിഗ് വിജയ് സിങ് എന്നിവരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മനീഷ് തിവാരി, പൃഥിരാജ് ചവാന്‍, മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ എന്നിവരുടെ പേരുകളെല്ലാം പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ് രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്‌വിജയ് സിംഗ്‌ എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ആദ്യ രണ്ട് ഘട്ടങ്ങളി ലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവര്‍ത്തിക്കുമോ എന്ന ആശനങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.ഒന്നാം ഘട്ടത്തില്‍ 66.14% രണ്ടാം ഘട്ടത്തിലെ 66.71% പോളിങാണ് രേഖപ്പെടുത്തിയത്.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Trending