ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘര്‍ഷം. കോഴിക്കോട് റിപ്പോർട്ടർ ടി വി യുടെ റീജിയണൽ ഓഫീസിന് നേരെ അക്രമം.അക്രമികൾ ഓഫീസിന്റ ജനൽചില്ലുകൾ എറിഞ്ഞു തകർത്തു. വനിതാ റിപ്പോർട്ടർ സുസ്മിതയുടെ ഫോൺ പിടിച്ച് വാങ്ങി. ബ്യൂറോ ചീഫ് രാഹുലിനേയും ക്വാ മറമാൻമാരായ മഹേഷ് വിനീഷ് വിഷ്വൽ എഡിറ്റർ വിഷ്ണു എന്നിവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.