Culture

നിരോധനം മറികടന്ന് ആകാശത്ത് ഡ്രോണ്‍: നെവാര്‍ക്ക് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

By chandrika

January 23, 2019

നെവാര്‍ക്ക്: അമേരിക്കയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോണ്‍ ഭീഷണി. വ്യോമപരിധിയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റിങ് നടത്തി. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. ടെറ്റര്‍ബോറോയിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനത്തിന്റെ പൈലറ്റാണ് ആകാശത്ത് ഡ്രോണ്‍ കണ്ടത്. തുടര്‍ന്ന് അദ്ദേഹം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിക്കുകയായിരുന്നു. അമേരിക്കയിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് നെവാര്‍ക്ക്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.