News

ആരോഗ്യ പ്രവര്‍ത്തകരെയും ഇസ്രാഈല്‍ കൊല്ലുന്നതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ആംബുലന്‍സുകള്‍ക്കുനേരെയും

By webdesk11

October 12, 2023

ജറൂസലം: ഗസ്സയിലെ ജനവാസ കേന്ദ്രങ്ങളില്‍ തുടരുന്ന ബോംബാക്രണത്തില്‍ പരമാവധി മരണം ഉറപ്പാക്കാനാണ് ഇസ്രാഈല്‍ ശ്രമിക്കുന്നത്. പരിക്കേറ്റവരെ സഹായിക്കാന്‍ ഓടിയെത്തുന്നവരെയും ഇസ്രാഈല്‍ സേന ബോംബിട്ട് കൊല്ലുകയാണ്. ആംബുലന്‍സുകള്‍ക്കുനേരെയും ആക്രമണം നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പട്ടതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ ആംബുലന്‍സിനുനേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഒരാള്‍ മറ്റൊരാക്രമണത്തിലും മരിച്ചു. ശനിയാഴ്ച ഇസ്രാഈല്‍ വ്യോമാക്രമണം ആരംഭിച്ച ശേഷം മൂന്ന് യു.എന്‍ ജീവനക്കാരും കൊല്ലപ്പെട്ടു.