Culture

നേവിയിലെ രക്ഷാ പ്രവര്‍ത്തകരുടെ അറിയിപ്പ്: ശ്രദ്ധിക്കുക

By chandrika

August 17, 2018

ചാലക്കുടിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ശ്രദ്ധിക്കുക നേവിയിലെ രക്ഷാ പ്രവര്‍ത്തകരുടെ അറിയിപ്പ്: ഹെലികോപ്റ്ററില്‍ നിന്നും 150 അടി ഉയരത്തില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ പലപ്പോഴും അകത്തുള്ളവരെയും അല്ലാത്തവരെയും കാണാന്‍ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മഴയുള്ള ഇത്തരം സാഹചര്യങ്ങളില്‍. സഹായത്തിനു വേണ്ടി വിളിക്കുന്നവരോട് ദയവു ചെയ്ത കാണുന്ന ഒരു രീതിയില്‍ നില്‍ക്കാന്‍ സൗകര്യം ഉണ്ടെങ്കില്‍, അവിടെ നിന്ന് കൊണ്ട് തൂവാലയോ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ വീശിയോ, ടോര്‍ച്ചു തെളിച്ചോ, അല്ലെങ്കില്‍ എന്തെങ്കിലും രീതിയില്‍ പുക സൃഷ്ടിച്ചോ ശ്രദ്ധ ആകര്‍ഷിക്കാന്‍ പറയണം.