കേരള സര്‍വകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് ഗവേഷക വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി. ഡീന്‍ ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.
നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.