A fabric low poly suicide rope with slipknot placed on the white concrete wall with white space on left. 3D illustration and rendered by program Blender.

Culture

റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By Test User

October 26, 2019

റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറല്‍ മാനേജറായ ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശി ആശിഷ് രഞ്ചനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസിസ് ഹോട്ടലില്‍ റൂമെടുത്തത്. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് ആശിഷിനെ മുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടണ്ട്.