india

പണപ്പെരുപ്പം ഉയര്‍ന്ന നിലയിൽ തന്നെ ; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

By webdesk15

October 06, 2023

പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ അവലോകന യോഗം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും.ഇത്തവണയും നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്.