crime

കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ നായാട്ടിനിടെ വെടിയേറ്റ് മരിച്ചു

By webdesk14

April 22, 2023

കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ നായാട്ടിനിടെ റിസോര്‍ട്ട് ഉടമ മരിച്ചു. ഏലപ്പാറ സ്വദേശി പരിത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോര്‍ട്ടിന്റെ ഉടമയാണ് ബെന്നി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

നായാട്ടിനിടെ അബന്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ബെന്നിയുടെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കി. പയ്യാവൂര്‍ പൊലീസെത്തി പരിശോധന തുടരുകയാണ്.