india

മണിപ്പൂർ ജനതക്കൊപ്പം നിൽക്കേണ്ടത് ഉത്തരവാദിത്തം : കുഞ്ഞാലിക്കുട്ടി

By webdesk14

July 07, 2023

മണിപ്പൂരിലെ പീഡിത ജനവിഭാഗങ്ങളോടൊപ്പം നിൽക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് എം.കെ. രാഘവൻ എം.പി നടത്തിയ ഉപവാസത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മണിപ്പൂർ ജനതക്കൊപ്പം ചേർന്ന് നിൽക്കുകയെന്നത് വർത്തമാന ഇന്ത്യയിലെ വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി യുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസം അത്തരത്തിലൊരു ഐക്യപെടലാണ്.

അഭിവന്ദ്യ പിതാവ് താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ നൽകിയ നാരങ്ങ വെള്ളം കുടിച്ചാണ് ഈ ഉപവാസം അവസാനിപ്പിച്ചത്. സാമുദായിക സൗഹാർദങ്ങൾക് ഏറെ പ്രാധാന്യം കൊടുക്കുന്ന ബിഷപ്പിന്റെ സാന്നിധ്യം ഈ സമരത്തെ ഏറെ പ്രാധാന്യമുള്ളതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.