kerala

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ റിട്ട. ഡിവൈ.എസ്.പി അറസ്റ്റില്‍

By webdesk11

June 27, 2023

കൊടകര: ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 5 ലക്ഷം രൂപ തട്ടിയ റിട്ടയേര്‍ഡ് ഡിവൈഎസ്പി പേട്ട കാട്ടുമറ്റത്തില്‍ വിജയന്‍ (68) അറസ്റ്റിലായി. 2022 ഏപ്രിലില്‍ കൊടകര ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ 144.5 ഗ്രാം സ്വര്‍ണം എന്ന വ്യാജേന മുക്ക്പണ്ടം പണയം വെച്ച് 5.48 ലക്ഷം രൂപ വാങ്ങുകയും പിന്നീട് പണയം പുതുക്കുകയും ചെയ്തിരുന്നു.

ബാങ്ക് അധികൃതരുടെ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തിരിച്ചറിയാതിരിക്കാന്‍ ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണ്ണത്തകിടില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പരാതിയില്‍ കൊടകര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയത് റിമാന്‍ഡ് ചെയ്തു.