പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 9 മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ച ആരോപിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തൃത്താല മേഴത്തൂര്‍ സ്വദേശിനിയായ 29കാരി നൗഷിജയാണ് മരിച്ചത്.
ഈ മാസം 16-നാണ് നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ രാവിലെ പത്തരയോടെ ശ്വാസതടസ്സവും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റി.
പരിശോധന നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ തൃത്താല പൊലീസ് കേസ് എടുത്തു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.