kerala

സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ റവന്യു വകുപ്പിന്റെ അനുമതി

By webdesk17

May 21, 2025

കേരളത്തില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു. ഐ.എല്‍.ഡി.എം സമര്‍പ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിംഗില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ നല്‍കിയത്.

2016ന് ശേഷം സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതിയുണ്ടായിരുന്നില്ല. മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് നദികളില്‍ നിന്ന് വീണ്ടും മണല്‍ വാരാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. 36 നദികളില്‍ 17 നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍.

സാന്‍ഡ് ഓഡിറ്റില്‍ 464 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് നദികളിലുളളത്. ഇതില്‍ 141 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്യാണമെന്നാണ് റിപ്പോര്‍ട്ട്. ജില്ല സര്‍വെ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി കടി ലഭിക്കുന്ന മുറക്ക് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.