പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാടയ്ക്കായുള്ള സര്‍വ്വേ നടത്തുന്നതിനിടയില്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ജയപ്രകാശാണ് മരിച്ചത്. 45 വയസ്സായിരുന്നു. ദേശീയപാത വിഭാഗത്തിലെ റവന്യൂ ഇന്‍സ്‌പെക്ടറായിരുന്നു ജയപ്രകാശ്. സംഭവം നടന്നയുടനെ ജയപ്രകാശിനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.