Video Stories
സ്വന്തം മൈതാനത്ത് റയലിന് സമനില
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്സ്പറാണ് മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 1-1 സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ലീഗില്‍ മുന്നിലുള്ള നാപോളിയെ 2- 1 ന് വീഴ്ത്തിയപ്പോള്‍ സ്ലോവേനിയന്‍ ക്ലബ്ബ് മാരിബോറിനെ ലിവര്‍പൂള്‍ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്തു. സ്പാനിഷ് ക്ലബ്ബ് സെവിയ്യ അഞ്ചിനെതിരെ ഒരു ഗോളിന് സ്പാര്‍ട്ടക് മോസ്കോയോട് തോറ്റു. മാഡ്രിഡില്‍ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 28-ാം മിനുട്ടില്‍ സെര്‍ജി ഓറിയറുടെ ക്രോസ് ഹാരി കെയ്നിന് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തില്‍ റാഫേല്‍ വരാന്‍ സ്വന്തം വലയില്‍ പന്തെത്തിച്ചപ്പോള്‍ ടോട്ടനം മുന്നിലെത്തി. എന്നാല്‍, 43-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചതോടെ ആതിഥേയര്‍ ഒപ്പം പിടിച്ചു. രണ്ടാം പകുതിയില്‍ റയലിന് മികച്ച അനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മിന്നും പ്രകടനം ഗോള്‍ നിഷേധിച്ചു. മറുവശത്ത് കെയ്ലര് നവാസിന്റെ മികവ് റയലിനും ഗുണമായി.
9, 13 മിനുട്ടുകളില്‍ റഹീം സ്റ്റര്‍ലിങും ഗബ്രിയേല്‍ ജീസസും നേടിയ ഗോളുകളാണ് നാപോളിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയമൊരുക്കിയത്. 38-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഡ്രയസ് മെര്‍ട്ടന്‍സ് നഷ്ടപ്പെടുത്തിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 73-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ അമദു ദിയാവര ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോള്‍ വഴങ്ങാതെ സിറ്റി പിടിച്ചു നിന്നു. മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഇരട്ട ഗോളിലാണ് ലിവര്‍പൂള്‍ മരിബോറിനെ ഏഴു ഗോളിന് മുക്കിയത്. ഫിലിപ്പ് കുട്ടിന്യോ, അലക്സ് ഓക്സ്ലൈഡ് ചേമ്പര്ലിന്, അലക്സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവരും ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോ സ്വന്തം ഗ്രൗണ്ടില്‍ തോറ്റു. തുര്‍ക്കി ക്ലബ്ബ് ബെസീക്താസ് ആണ് മൊണാക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയത്. 30-ാം മിനുട്ടില്‍ റഡമെല്‍ ഫാല്‍ക്കാവോയുടെ ഗോളില്‍ മൊണാക്കോ മുന്നിലെത്തിയിരുന്നെങ്കിലും സെന്‍ക് തൊസുന്റെ ഇരട്ട ഗോളുകള്‍ തുര്‍ക്കിക്കാര്‍ക്ക് അനുകൂലമാവുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ഡച്ച് ക്ലബ്ബ് ഫയനൂര്‍ദ്, ഉക്രെയ്നില് നിന്നുള്ള ഷാഖ്തര്‍ ഡൊണസ്കിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ തോറ്റു. ആര്‍ബി ലീപ്സിഗ് പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയെ വീഴ്ത്തിയപ്പോള്‍ സ്പാര്‍ട്ടക് മോസ്കോ അഞ്ചിനെതിരെ ഒരു ഗോളിന് സെവിയ്യയെ കെട്ടുകെട്ടിച്ചു.
ബെര്‍ണബുവിലെ സമനിലയില്‍ സംതൃപ്തനാണെന്ന് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന് പറഞ്ഞു. പതിവ് പോലെ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതിലാണ് ടീം പിറകോട്ട് പോയത്. രണ്ടാം പകുതിയില്‍ ധാരാളം തുറന്ന അവസരങ്ങള്‍ ലഭിച്ചു. പക്ഷേ പലപ്പോഴും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നു. കൃസ്റ്റിയാനോയും കരീം ബെന്‍സേമയും പലപ്പോഴും നിര്ഭാഗ്യവാന്മാരായിരുന്നെന്നും സിസു പറഞ്ഞു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala16 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala22 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

