india

അരിക്കൊമ്പന് കുടുംബം റെഡി; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത കല്‍പിച്ച്‌ വനം വകുപ്പ്

By webdesk13

July 29, 2023

ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് നാല് മാസം തികയും. ചിന്നക്കനാലില്‍ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പന്‍ 2 കുട്ടിയാനകളുള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്‌നാട്ടിലെ മുട്ടന്‍തുറൈ വനമേഖലയിലുള്‍പ്പെട്ട കോതയാര്‍ വനത്തില്‍ കഴിയുന്നത്. ജൂണ്‍ മുതല്‍ അരിക്കൊമ്പന്‍ ഇവിടെത്തന്നെയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

ആനക്കൂട്ടത്തോട് ഇണങ്ങിയതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്‌നാട് വനംവകുപ്പ് കുറച്ചു. കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള അഗസ്ത്യാര്‍കൂടത്തിലാണ് കോതയാര്‍ വനമേഖല. ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്‌നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.