Video Stories

വിരലില്‍ മോതിരം കുടുങ്ങിയ കുട്ടിയെക്കൊണ്ട് പാട്ടുപാടിച്ച് മോതിരം ഊരി ; പുതിയ വിദ്യയുമായി ഫയര്‍ ഫോഴ്‌സ്

By ചന്ദ്രിക വെബ് ഡെസ്‌ക്‌

January 31, 2019

മലപ്പുറം: വിരലില്‍ മോതിരം കുടങ്ങിയ കുട്ടി വേദനകൊണ്ട് പുളഞ്ഞാണ് ഫയര്‍ സ്റ്റേഷനിലെത്തിയത്. ഫയര്‍മാന്‍ ബിജു കെ ഉണ്ണിയും ഡ്രൈവര്‍ ഗംഗാധരനും അവനോട് ചോദിച്ചു നിനക്ക് പാട്ടുപാടാന്‍ അറിയുമോ? പ്രവാചകനെ കുറിച്ചുള്ള ഒരു ഗാനം അവന്‍ മനോഹരമായി പാടവെ മോതിരം അവര്‍ ഊരിയെടുത്തു.

പാട്ടിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോതിരം ഊരിയത് കുറച്ച് വേഗത്തിലായിപ്പോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ പരാതി. അല്ലെങ്കില്‍ പാട്ട് മുഴുവന്‍ കേള്‍ക്കാമെന്നാണ് ഇവരുടെ വാദം.