kerala

റിയാസ് മൗലവി വധക്കേസ്: അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കി

By webdesk14

April 02, 2024

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്. തുടര്‍നടപടികള്‍ക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്. രണ്ട് ദിവസത്തിനകം തന്നെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കും.