india

ആര്‍.ജെ.ഡി നേതാവ് ശരത് യാദവ് അന്തരിച്ചു

By webdesk13

January 12, 2023

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഗുരുഗ്രാം ഫോര്‍ട്ടിസ് മൊമോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് മരണം.

ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മകള്‍ ശുഭാഷിണി ശരത്താണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്.