ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്‍ ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്‍ക്കാരിനെയും ഞെട്ടിച്ച ദിനകരന്‍, ആർ.കെ നഗറിൽ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്.
വോട്ടെണ്ണല്‍ ആരംഭിച്ച മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറിയ ദിനകരന്‍, ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 2601 വോട്ടുകള്‍ക്കു മുന്നിട്ട് എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമായി. തുടര്‍ന്നു വന്ന എല്ലാ റൗണ്ടുകളിലും ഭൂരിപക്ഷം ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു. വോട്ടെണ്ണല്‍ പതിനേഴാം റൗണ്ടിലെത്തിയപ്പോഴേക്കും ഭൂരിപക്ഷം 40,000 കടന്നു. തുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍കെ നഗറിലെ ദിനകരന്റെ വിജയം പ്രഖ്യാപിക്കുകയായിരുന്നു.