Connect with us

kerala

കൊച്ചിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; സ്വകാര്യ ബസിടിച്ച് സ്ത്രി മരിച്ചു

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം

Published

on

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ചിടിച്ച് സ്ത്രി മരിച്ചു. ലിസി ജംഗ്ഷനിന്‍വച്ചാണ് അപകടമുണ്ടായത്. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരം ഇറക്കി ബസ് മുന്നോട്ടെടുത്തപ്പോള്‍ ലക്ഷ്മി വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു. ലക്ഷ്മി ബസിന് മുന്നിലൂടെ കടത്തുപോവുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വഴിയാത്രക്കാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്.

gulf

ബൈ പറഞ്ഞ് എയര്‍ ഇന്ത്യ ; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു

Published

on

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു. ഇന്നലെ ഉച്ചക്ക് 1.10ന് ദുബൈയില്‍ നിന്നും രാത്രി 11.45ന് നിന്നുമാണ് അവസാന വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഈ സര്‍വീസ് നിന്നതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത സര്‍വീസുകള്‍ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് എയര്‍ ഇന്ത്യ മാനേജ്‌മെന്റാണ്. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ഈ സര്‍വീസുകളടക്കം നിരവധി സര്‍വീസുകളാണ് നിര്‍ത്താലാക്കിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്നു മുതല്‍ നിര്‍ത്തലാക്കും. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ റൂട്ടുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി അബ്ദു സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

Continue Reading

kerala

ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു

Published

on

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

 

Continue Reading

kerala

വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു ; എം എം മണിക്കെതിരെ ബിജെപി പരാതി

രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി

Published

on

വിദ്വേഷപരമായ പ്രസംഗത്തിലൂടെ മണി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു എന്നാണ് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി കോട്ടയം എസ്പിക്ക് പരാതി നൽകിയിരിക്കുന്നത് . എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനും എതിരെ മണി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending