crime

ഓണാവധിക്കിടെ കവര്‍ച്ചാശ്രമം; ബാങ്ക് സ്‌ട്രോങ് റൂം തകര്‍ത്തു

By webdesk14

September 02, 2023

തേഞ്ഞിപ്പലത്ത് സര്‍വീസ് സഹകരണബാങ്കിന്റെ പാണമ്പ്രയിലുള്ള മെയിന്‍ ബ്രാഞ്ചില്‍ സ്‌ട്രോങ് റൂം തകര്‍ത്ത് കവര്‍ച്ചാശ്രമം. ബാങ്ക് തുറക്കാനെത്തിയ ഉദ്യോഗസ്ഥരാണ് കവര്‍ച്ച നടത്താനുളള നീക്കം ആദ്യം കണ്ടത്. മുകള്‍ നിലയിലെ ജനലിന്റെ ഗ്രില്ല് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് കവര്‍ച്ചാസംഘം അകത്തു കടന്നത്.

സ്‌ട്രോങ് റൂമിന്റെ ഭിത്തി തുരന്ന നിലയിലാണ്. ഓണാവധിക്കിടെയാണ് കവര്‍ച്ചാശ്രമം നടന്നത്. എന്നാല്‍ സ്‌ട്രോങ് റൂം തകര്‍ത്ത് അകത്തു കടക്കാന്‍ കഴിയാത്തതുകൊണ്ടാണ് മോഷണം നീക്കം വിജയിക്കാതെ പോയത്. തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിലേയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.