kerala

വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച; പ്രതി പിടിയില്‍

By webdesk17

November 07, 2024

ആലപ്പുഴയില്‍ വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അടൂര്‍ മങ്ങാട് സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സ്വര്‍ണം കവര്‍ന്ന ശേഷം സയോധികയെ വഴിയില്‍ ഇറക്കി വിട്ടു.

76 വയസ്സുള്ള ആറ്റുവ സ്വദേശിനിയായ വടോധികയെ ആണ് കാറില്‍ കയറ്റു കൊണ്ടുപോയത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാല്‍ പവന്‍ സ്വര്‍ണം പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കഴുത്തില്‍ മുറിവേറ്റ നിലയില്‍ റോഡില്‍ കരഞ്ഞ നിലയിലായിരുന്നു വയോധിക. ഇവരെ തൊഴിലുറപ്പ് തൊഴിലാളികളാണ് വണ്ടിക്കൂലി നല്‍കി വീട്ടിലെത്തിച്ചത്.

മാവേലിക്കര- പന്തളം റോഡിലാണ് ഉച്ചയ്ക്ക് സംഭവം നടന്നത്. പന്തളത്തേക്ക് പോകാന്‍ ബസ് കാത്ത് നിന്ന ഇവരുടെ അടുത്തേക്ക് പ്രതി കാറുമായെത്തുകയായിരുന്നു. ശേഷം പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഎന്നാല്‍ താന്‍ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് വയോധികയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. പെപ്പര്‍ സ്പ്രേ  കണ്ണിലടിച്ച് മോഷണം നടത്തുകയായിരുന്നു.

മൂന്ന് പവന്‍ മാലയും ഒരു പവന്‍ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്. ശേഷം വയോധികയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

നൂറനാട് പൊലീസില്‍ പരാതി നല്‍കി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് പിടികൂടി.