News

ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്‍; എതിര്‍പ്പുമായി റോബിന്‍ ഉത്തപ്പ

By webdesk17

October 08, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ക്യാപ്റ്റന്‍ മാറ്റങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ ശക്തമാകുമ്പോള്‍, യുവ താരം ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികിലെത്തി നില്‍ക്കുകയാണ്. ടെസ്റ്റ് ടീമിന് പിന്നാലെ ഗിലിനെ ഏകദിന ടീമിന്റെയും നായകനായി നിയമിച്ചിരിക്കുകയാണ് ബിസിസിഐ. അധികം വൈകാതെ ടി20 ടീമിന്റെയും നായകസ്ഥാനത്ത് ഗില്‍ എത്തുമെന്നാണ് സൂചന.

എന്നാല്‍, ഗില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാകുന്നത് ശരിയല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടത്. ഗിലിന് ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെന്നും ടി20 ഫോര്‍മാറ്റില്‍ സ്ഥാനമുറപ്പിക്കാത്ത താരത്തെ നായകനാക്കുന്നത് യുക്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പകരം, ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും നേതൃമികവ് തെളിയിച്ച ശ്രേയസ് അയ്യരെയാണ് ഉത്തപ്പ ടി20 ക്യാപ്റ്റനായി ശുപാര്‍ശ ചെയ്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കിയതടക്കം, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും പഞ്ചാബ് കിംഗ്‌സിനെയും റണ്ണറപ്പുകളാക്കിയിട്ടുള്ള ശ്രേയസിന് മികച്ച നേതൃത്വാനുഭവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യ കപ്പ് ടീമില്‍ ശ്രേയസിനെ പരിഗണിച്ചിരുന്നില്ലെങ്കിലും, ഓസ്‌ട്രേലിയക്കെതിരായ മൂന്നമത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.