News

പരിശീലനത്തിനിടെ ആരാധകന്റെ വടാപാവ് വാഗ്ദാനം വിനീതമായി നിരസിച്ച് രോഹിത് ശർമ; വൈറലായി താരത്തിന്റെ റിയാക്ഷൻ

By sreenitha

January 07, 2026

Rohit Sharmaഇന്ത്യ–ന്യൂസിലാൻഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.

ഞായറാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന സെഷനിനിടെയാണ് രോഹിത്തിനോട് ഒരു ആരാധകൻ മറാത്തിയിൽ “വടാപാവ് വേണോ?” എന്ന് ചോദിച്ചത്. ആരാധകരോട് കൈവീശി അഭിവാദ്യം ചെയ്ത രോഹിത്, വടാപാവ് വേണ്ടെന്ന് ആംഗ്യം കാണിച്ച് വിനീതമായി നിരസിച്ചു. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.

ടെസ്റ്റിലും ടി20യിലും നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഏകദിന ക്രിക്കറ്റിലാണ് രോഹിത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് താരത്തിന്റെ തയ്യാറെടുപ്പ്. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ സമീപകാല പരമ്പരകളിൽ ഹിറ്റ്മാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.