Connect with us

Football

റൊണാള്‍ഡോ യുണൈറ്റഡ് വിടുന്നു

Published

on

ഫുട്ബള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിവരം പുറത്ത് വിട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇത്ര നാളത്തെ നേട്ടങ്ങളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അനുമോദിച്ചു.

ഓള്‍ഡ് ട്രാഫോര്‍ഡിലെ രണ്ട് സ്‌പെല്ലുകളിലായി 346 മത്സരങ്ങളില്‍ നിന്ന് 145 ഗോളുകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ സംഭാവനക്ക് നന്ദിയും ആശംസയും നേര്‍ന്ന് കൊണ്ടായിരുന്നു വാര്‍ത്ത പങ്കുവെച്ചത്.

Football

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് ആദ്യപാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ശക്തരായ റയല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും

രണ്ടു പാദങ്ങളിലായി നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ജയിക്കുന്ന ടീമുകളാണ് അവസാന പതിനാറിലേക്ക് യോഗ്യത നേടുക.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് ആദ്യപാദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡും ആദ്യദിനം തന്നെ നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രണ്ടു പാദങ്ങളിലായി നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ജയിക്കുന്ന ടീമുകളാണ് അവസാന പതിനാറിലേക്ക് യോഗ്യത നേടുക. നേരത്തെ ഗ്രൂപ്പ് റൗണ്ടില്‍ ആദ്യ എട്ടിലെത്തിയ ടീമുകള്‍ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നു. അര്‍ധ രാത്രി 1.30നാണ് സിറ്റിയും റയലും തമ്മിലുള്ള മത്സരം. പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ലിവര്‍പൂള്‍ നേരത്തെ തന്നെ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയിരുന്നു. കൂടാതെ ബാഴ്‌സലോണ, ആഴ്‌സണല്‍, ഇന്റര്‍ മിലാന്‍, അത്‌ലറ്റിക്കോ മഡ്രിഡ്, ആസ്റ്റണ്‍ വില്ല തുടങ്ങിയ ടീമുകളും അവസാന പതിനാറിലെത്തിയിട്ടുണ്ട്.

ഗ്രൂപ് റൗണ്ടിലേറ്റ അപ്രതീക്ഷിത തിരിച്ചടികളാണ് റയലിനെ പ്ലേ ഓഫ് കളിക്കുന്നതിലേക്ക് എത്തിച്ചത്. മറുവശത്തുള്ള പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് തൊട്ടതെല്ലാം പിഴക്കുകയാണ്. 2022/23 സീസണില്‍ ചാമ്പ്യന്മാര്‍ ആയിരുന്നു സിറ്റി. പ്രീമിയര്‍ ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ മാത്രം ഇരുടീമും നാലു തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്.

കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഇരുപാദങ്ങളിലുമായുള്ള പോരാട്ടം 4-4ല്‍ സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് റയല്‍ ജയിച്ചു. മികച്ച ഫോമിലുള്ള റയലിനെ തോല്‍പ്പിക്കുക സിറ്റിക്ക് വെല്ലുവിളിയാകും.റയലിന്റെ താരങ്ങള്‍ക്ക് പരിക്കേറ്റത് വന്‍ തിരിച്ചടിയാണ്. മറ്റ് മത്സരങ്ങളില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി മറ്റൊരു ഫ്രഞ്ച് ക്ലബ് ബ്രെസ്റ്റുമായി ഏറ്റുമുട്ടും. യുവന്റസ് പി.എസ്.വി ഐന്തോവനെയും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.

Continue Reading

Football

ദേശീയ ഗെയിംസ് ഫുട്ബാള്‍; 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന് സ്വര്‍ണം

ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്.

Published

on

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ഗെയിംസ് ഫുട്ബാളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്. 53ാം മിനിറ്റില്‍ എസ്. ഗോകുലാണ് വിജയ ഗോള്‍ നേടിയത്.

1997ലാണ് കേരളം ദേശീയ ഗെയിംസില്‍ അവസാനമായി സ്വര്‍ണം നേടുന്നത്. 2022ല്‍ ഗുജറാത്ത് ഗെയിംസില്‍ ഫൈനലിലെത്തിയെങ്കിലും ബംഗാളിനോട് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണ ഗോവയില്‍ വെങ്കലവും നേടി.
75ാം മിനിറ്റില്‍ സഫ്വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിനായില്ല.

ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ അവസാന സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്കുകളും ഉത്തരാഖണ്ഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

കേരള സ്‌ക്വാഡ്

പി. ആദില്‍, കെ. മഹേഷ്, സഫ്വാന്‍ മേമന,യു. ജ്യോതിഷ്, ബിബിന്‍ ബോബന്‍, സി. സച്ചിന്‍ സുനില്‍, കെ. അഭിനവ്, ബബ്ലി സിവരി ഗിരീഷ്, സി. ജേക്കബ്, എസ്. ഗിരീഷ്, കെ. ജിദ്ദു, സി. സല്‍മാന്‍ ഫാരിസ്, എസ്. സന്ദീപ്, എസ്. സെബാസ്റ്റ്യന്‍, എസ്. ഷിനു, യാഷിന്‍ മാലിക്, പി.പി. മുഹമ്മദ് ഷാദില്‍, അജയ് അലക്‌സ്, ടി.വി. അല്‍കേഷ് രാജ്, ബിജേഷ് ടി. ബാലന്‍, ടി.എന്‍. അഫ്‌നാസ്, സി. മുഹമ്മദ് ഇഖ്ബാല്‍.

പരിശീലകന്‍: ഷഫീഖ് ഹസന്‍, സഹപരിശീലകന്‍: കെ. ഷസിന്‍ ചന്ദ്രന്‍, ഗോള്‍ കീപ്പിങ് കോച്ച്: എല്‍ദോ പോള്‍, മാനേജര്‍: ബി.എച്ച്. രാജീവ്, ഫിസിയോ: യു. മുഹമ്മദ് അദീ

 

Continue Reading

Football

വലന്‍സിയയെ തകര്‍ത്ത് ബാഴ്സലോണ കോപ്പ ഡെല്‍ റേ സെമിഫൈനലില്‍

ബാഴ്‌സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.

Published

on

കോപ്പ ഡെല്‍ റെയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് മിന്നും ജയം. വലന്‍സിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.

മത്സരം തുടങ്ങി ആദ്യ മുപ്പത് മിനിറ്റില്‍ തന്നെ മുന്നേറ്റക്കാരന്‍ ഹാട്രിക്ക് തികച്ചു. മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ടോറസ് 14 മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും സ്വന്തമാക്കി. 30ാം മിനിറ്റിലായിരുന്നു താരത്തിന്റെ മുന്‍ ക്ലബ്ലിനെതിരായ ഹാട്രിക്ക്. 23ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസും 59ാം മിനിറ്റില്‍ യുവതാരം ലാമിന്‍ യമാലും ബാഴ്‌സക്കായി ഗോള്‍ വല ചലിപ്പിച്ചു.

ജനുവരി 27 ന് നടന്ന ‘ലാ-ലീഗ’ യിലെ 21ാമത്തെ മത്സരത്തിലും വലന്‍സിയക്കെതിരെ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയിരുന്നു. മുന്‍ ജര്‍മന്‍ കോച്ചും ബയേണ്‍ മ്യൂണിക്കിന് അവസാനമായി ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഹാന്‍സി ഫ്‌ലിക്ക് ആണ് ബാഴ്‌സയുടെ നിലവിലെ കോച്ച്. മുന്‍ സീസണുകളിലെ ടീമിന്റെ മോശം പ്രകടനം ഹാന്‍സി ഫ്‌ലിക്കലൂടെ തിരിച്ചു പിടിച്ച ബാഴ്‌സ വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലാണ്.

 

Continue Reading

Trending