ഗോള്‍വരള്‍ച്ചക്ക് അറുതി വരുത്തി സൂപ്പര്‍താരം റൊണാള്‍ഡോ മിന്നിത്തെളിഞ്ഞപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ റയല്‍മാഡ്രിഡിന് വമ്പന്‍ ജയം. ഹാട്രിക് ഗോളോടെ ക്രിസ്റ്റിയാനോ കസറിയ മത്സരത്തില്‍ പോയിന്റ് ടേബിളില്‍ 13ാം സ്ഥാനക്കാരായ അലാവസിനെയാണ് റയല്‍ തുരത്തിയത്. സ്‌കോര്‍: (4-1)

ഏഴാം മിനിറ്റില്‍ ഡൈവേര്‍സന്റെ ഗോളില്‍ ഞെട്ടിക്കുന്ന തുടക്കമാണ് അലാവസ് നേടിയത്. എന്നാല്‍ 17ാം മിനിറ്റില്‍ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ടീമിനെ ഒപ്പമെത്തിച്ചു. കരിയറിലെ ക്രിസ്റ്റ്യാനോയുടെ 350ാം ഗോളായിരുന്നു ഇത്. 466 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. റയലിനു വേണ്ടി പോര്‍ച്ചുഗീസുകാരന്റെ 265ാമത്തെ ഗോള്‍ കൂടിയായി ഇത്.

33, 88 മിനിറ്റുകളില്‍ മറ്റു രണ്ടു ഗോളുകള്‍ കൂടി നേടി സൂപ്പര്‍താരം ഹാട്രിക് തികച്ചു. കരിയറിലെ 43ാം ഹാട്രിക്. അല്‍വാരെ മൊറാട്ടയാണ് റയലിന്റെ നാലാം ഗോളുടമ. ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും റയലിനായി. 10 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റാണ് റയലിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ സെവിയ്യ രണ്ടാമതും 9 മത്സരങ്ങളില്‍ 19 പോയിന്റോടെ ബാര്‍സലോണ മൂന്നാം സ്ഥാനത്തുമാണ്.

https://www.youtube.com/watch?v=eAcPj44eDRo