kerala

പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരിയുടെ തലയിലേക്ക് മേല്‍ക്കൂര വീണു

By webdesk13

June 12, 2023

പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയിലേക്ക് മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്നു വീണു. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. കീര്‍ത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ് കോണ്‍ഗ്രീറ്റ് ഭാഗം അടര്‍ന്നു വീണത്. അപകടത്തില്‍ കീര്‍ത്തനയ്ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. ജോലിക്കായി കോട്ടയത്തേക്ക് പോകാനാണ് കീര്‍ത്തന പെരുമ്പാവൂര്‍

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് മുന്‍വശം ബസ് കാത്തുനില്‍ക്കുമ്പോഴാണ് മേല്‍ക്കൂരയുടെ കോണ്‍ഗ്രീറ്റ് ഭാഗം അടര്‍ന്നുവീണത്. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന ബസ് സ്റ്റാന്‍ഡ് ശോചനീയാവസ്ഥയിലായിട്ട് കാലങ്ങളായി. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തുകാണാവുന്ന അവസ്ഥയിലാണ്. പലപ്പോഴും ഇവിടെ ഇത്തരം അപകടങ്ങളും പതിവാണ്.