Football
റോയ് vs ഓഗ്ബജേ; ഇന്ന് ബഗാന് ഹൈദരാബാദ് പോരാട്ടം
ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ അതിവേഗം ഉറപ്പാക്കിയ ടീമിന് അവസാന മൂന്ന് മല്‍സരങ്ങളില്‍ ആ ശക്തി നിലനിര്‍ത്താനായില്ല.
മഡ്ഗാവ്: 17 മല്‍സരങ്ങളില്‍ നിന്നായി 17 ഗോളുകള്‍ സ്വന്തമാക്കിയ ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരന് ഒരു ഭാഗത്ത്. പരുക്കില്‍ നിന്നും മുക്തനായി പൂര്‍ണ ആരോഗ്യത്തോടെ ഫിജിക്കാരന് റോയ് കൃഷ്ണ മറുഭാഗത്ത്. അത്ലറ്റിക് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ഏ.ടി.കെ മോഹന്‍ ബഗാന്-ഹൈദരാബാദ് എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ രണ്ടാം സെമി ആദ്യപാദം ഈ രണ്ട് ഗോള്‍ വേട്ടക്കാര്‍ തമ്മിലായാല്‍ അല്‍ഭുതപ്പെടാനില്ല. സീസണിന്റെ അവസാന ഭാഗം വരെ ഗംഭീര ഫോമിലായിരുന്നു ഓഗ്ബജേയും ഹൈദരാബാദും. പക്ഷേ നിര്‍ണായക മല്‍സരത്തില്‍ ജംഷഡ്പ്പൂരിനോട് മൂന്ന് ഗോളിന് തോറ്റത് മനോലോ മാര്‍ക്കസ് നയിക്കുന്ന സംഘത്തിന് വലിയ ആഘാതമായി. ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ അതിവേഗം ഉറപ്പാക്കിയ ടീമിന് അവസാന മൂന്ന് മല്‍സരങ്ങളില്‍ ആ ശക്തി നിലനിര്‍ത്താനായില്ല. അസുഖം കാരണം ഓഗ്ബജേക്ക് കളിക്കാന്‍ കഴിയാതിരുന്നത് ടീമിനെ ബാധിച്ചു. ജംഷഡ്പ്പൂര്‍ കുതിച്ചുകയറിയപ്പോള് അവര്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് ഷീല്‍ഡ് സ്വന്തമാക്കി. പക്ഷേ ആ തിരിച്ചടികള്‍ മറന്നാണ് ഇന്ന് മാര്‍ക്കസ് തന്റെ സംഘത്തെ ഒരുക്കിയിരിക്കുന്നത്. ഓഗ്ബജേ തന്നെ കുന്തമുനയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പക്ഷേ ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല മല്‍സരം. തിരിച്ചടികള്‍ മറന്ന് പഴയ കരുത്തില്‍ നിര്‍ണായക മല്‍സരത്തില്‍ ടീം കളിക്കുമെന്ന് മാര്‍ക്കസ് വ്യക്തമാക്കി. ആദ്യമായാണ് ഹൈദരാബാദ് സെമി കളിക്കുന്നത്. അതിന്റെ ടെന്‍ഷന്‍ കളിക്കാര്‍ക്കുണ്ടെങ്കിലും അത് കാര്യമാക്കാതെ കളിക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ബഗാന് സീസണിന്റെ ഒരു ഘട്ടത്തില്‍ കോച്ചിനെ മാറ്റി നവരൂപത്തില്‍ തിരികെയെത്തിയവരാണ്. ഫെറാന്‍ഡോ പരിശീലകനായതിന് ശേഷം ടീം പതിനാല് മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍ മാത്രമായിരുന്നു തോല്‍വി. അത് തന്നെ അവസാന അങ്കത്തില്‍ ജംഷഡ്പ്പൂരിനോട്. ഫിജിയില്‍ നിന്നുള്ള ഗോള്‍ വേട്ടക്കാരന് റോയ് കൃഷ്ണ ആരോഗ്യം നേടിയതാണ് ബഗാന്റെ പ്രതീക്ഷ. ഡേവിഡ് വില്ല്യംസും കോവിഡ് ബാധക്ക് ശേഷം ആദ്യ ഇലവനിലേക്ക് വരുന്നു. ഇന്ത്യന്‍ താരങ്ങളായ മന്‍വീര്‍ സിംഗും ലിസ്റ്റണ്‍ കോളോസോയും അവസരവാദികളായി മാറുന്നു. ഇതെല്ലാമാണ് ഫെറാന്‍ഡോയുടെ കരുത്ത്. മല്‍സരം രാത്രി 7-30 മുതല്‍
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണില്‍ കിരീടമണിഞ്ഞ് കണ്ണൂര്‍ വാരിയേഴ്സ്. ഫൈനലില്‍ തൃശ്ശൂര്‍ മാജിക് എഫ്സിയെ കണ്ണൂര്‍ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കിരീടത്തിനായി ഇരുടീമുകളും പന്തുതട്ടിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റില്‍ തന്നെ കണ്ണൂര്‍ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അസിയര്‍ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ തിരിച്ചടിക്കാന്‍ തൃശ്ശൂര്‍ മുന്നേറ്റം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂര്‍ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാര്‍ഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂര്‍ രണ്ടാം പകുതിയില്‍ പ്രതിരോധിച്ചത്.
ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുന്‍തൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂര്‍ വാരിയേഴ്സിനെതിരെ സൂപ്പര്‍ ലീഗില്‍ തൃശ്ശൂര്‍ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരുമത്സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂര്‍ വാരിയേഴ്സ് വിജയിച്ചു.
Football
10 മിനിറ്റിനുള്ളില്‍ മെസ്സിയുടെ കൊല്‍ക്കത്ത പരിപാടിയില്‍ അരാജകത്വം; രോഷാകുലരായ ആരാധകര്‍ കുപ്പികള്‍ എറിഞ്ഞു
കൊല്‍ക്കത്തയില്‍ ലയണല്‍ മെസ്സിയെ കാണാന്‍ 5000 രൂപയും അതില്‍ കൂടുതലും നല്കിയ ആരാധകര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷം വിവേകാനന്ദ യുവഭാരതി സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അരാജകത്വത്തിലേക്ക് ഇറങ്ങി. തങ്ങളുടെ ഫുട്ബോള്‍ ആരാധനാപാത്രത്തെ കാണാന്‍ മാസങ്ങളോളം കാത്തിരുന്ന ഫാന്‍സ് മൈതാനത്തെ അര്‍ജന്റീന ഐക്കണിന്റെ രൂപം ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ നിരാശരായി. തിരക്കിനും ആശയക്കുഴപ്പത്തിനും ഇടയില്‍ സ്ഥിതിഗതികള്‍ പരന്നു.
സ്റ്റേഡിയത്തില്‍ മെസ്സിയുടെ ആസൂത്രിത ലാപ്പ് ഒരിക്കലും ശരിയായി യാഥാര്‍ത്ഥ്യമായില്ല. അദ്ദേഹം മൈതാനത്തിറങ്ങിയപ്പോള്‍, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അവരുടെ കുടുംബാംഗങ്ങളും പാപ്പരാസികളുടെ സാന്നിധ്യവും അദ്ദേഹത്തെ ഉടന്‍ വളഞ്ഞു. മെസ്സിക്ക് ചുറ്റുമുള്ള തിരക്ക് വളരെ തീവ്രമായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ടീം ലാപ്പ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. വിശാലമായ ജനക്കൂട്ടവുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഗണ്യമായി പരിമിതപ്പെടുത്തി. സൂപ്പര്‍താരം അധികനേരം നില്‍ക്കില്ലെന്ന വാര്‍ത്ത പരന്നതോടെ സ്റ്റാന്‍ഡില്‍ അശാന്തി പടര്‍ന്നു.
10 മിനിറ്റിനുള്ളില്‍ മെസ്സി മൈതാനം വിട്ടതോടെ പിരിമുറുക്കം ഉയര്‍ന്നു. ഇത് കാണികളുടെ ഒരു വിഭാഗത്തില്‍ രോഷത്തിന് കാരണമായി. അതിരാവിലെ തന്നെ സ്റ്റേഡിയത്തില്‍ എത്തിയിരുന്ന ആരാധകര്‍, ആസൂത്രണത്തെയും പ്രവേശന ക്രമീകരണങ്ങളെയും ചോദ്യം ചെയ്തു. പ്രത്യേകിച്ചും അവിസ്മരണീയമായ അനുഭവം പ്രതീക്ഷിച്ച് പ്രീമിയം വിലകള്‍ നല്കിയ ശേഷം. കുപ്പികള്‍ വലിച്ചെറിയുകയും ഹോര്‍ഡിംഗുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വേദിക്കുള്ളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വരികയും ചെയ്തു.
മെസ്സിയുടെ ഹ്രസ്വമായ രൂപം അശാന്തിയുടെ ഫ്ലാഷ് പോയിന്റായി മാറി. മറ്റ് വിവിഐപികള്‍ക്കൊപ്പം കനത്ത സുരക്ഷയില്‍ അകമ്പടിയായി, ലോകകപ്പ് ജേതാവ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങി. ആയിരക്കണക്കിന് അനുയായികളെ അമ്പരപ്പിക്കുകയും നിരാശരാക്കുകയും ചെയ്തു.
Football
ആവേശത്തേരില്‍ ഇതിഹാസം ഇന്ത്യയില്‍
മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള് കൊല്ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.
കൊല്‍ക്കത്ത ഇന്ത്യന്‍ ഫുട്ബോള്‍ ആവേശത്തിലേക്ക് ഇതിഹാസ താരം ലിയോ മെസി പറന്നിറങ്ങി. മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള് കൊല്ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. രാവിലെ സാള്‍ട്ട്ലെക്ക് സ്റ്റേഡിയത്തിലെ പരിപാടി സുരക്ഷാ പ്രശ്നനങ്ങളില്‍ അലങ്കോലമായി. ഇതിഹാസത്തെ നേരില്‍ കാണാന്‍ വിലക്ക് ടിക്കറ്റ് വാങ്ങി സാള്‍ട്ട്ലെക്കില്‍ രാവിലെ തന്നെ തടിച്ചുകൂടിയത് 80,000 ത്തോളം ഫാന്‍സ്. അത്രത്തോളം ആരാധകര്‍ പുറത്തും. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പാളിയപ്പോള്‍ സംഘാടകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വി.വി.ഐ.പികള്‍ മെസിക്ക് ചുറ്റും നിറഞ്ഞതായിരുന്നു പ്രശ്നമായത്. വലിയപരിപാടികള്‍ നടത്തി മുന്‍ പരിചയമില്ലാത്ത മുഖ്യ സംഘാടകന്‍ വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒന്നും ചെയ്യാനായില്ല. സാള്‍ട്ട്ലെക്കില്‍ മെസി 30 മിനുട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ സംഘാടകര്‍ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തി ജനമിറങ്ങി. മെസി പോയതും അ വര് മൈതാനത്തേക്കിറങ്ങി പവിലിയന് തല്ലി തകര്‍ത്തു. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മുഖ്യസംഘാടകരെ അറസ്റ്റ് ചെയ്ത പൊലിസ് ടിക്കറ്റ് നിരക്ക് റിഫണ്ട് ചെയ്യാനും നിര്‍ദ്ദേശിച്ചതായി കൊല്‍ക്കത്ത ഡി.ജിപി രാജീവ് കുമാര്‍ അറിയിച്ചു. രണ്ട് മണിക്കൂറോളം മെസി സാള്‍ട്ട്ലെക്കിലുണ്ടാവുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ മെസി സ്വന്തം കുറ്റന്‍ പ്രതിമ വെര്‍ച്വലായി അനാഛാദനം ചെയ്താണ് മഹാനഗരത്തിലെ പരിപാടികള്‍ക്ക് തുടക്കമിട്ടത്. സഹതാരങ്ങളും പ്രിയമിത്രങ്ങളുമായ റോഡ്രിഗോ ഡി പോള്‍, ലുയിസ് സുവാരസ് എന്നിവരും ഇതിഹാസത്തിനൊപ്പമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും ഉച്ചതിരിഞ്ഞ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ലോക്സഭയി ലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം പങ്കെടുത്ത സൂപ്പര്‍ താരം ഇന്ന് മുംബൈയിലുണ്ട്. കൊല്‍ക്കത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ വന്‍ സുരക്ഷയാണ്. നാളെ ഡല്‍ഹിയിലെത്തി മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അതിന് ശേഷം അദ്ദേഹം മടങ്ങും.
-
kerala1 day ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india1 day ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
india23 hours agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
kerala16 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
GULF1 day agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film1 day agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
kerala12 hours agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
kerala16 hours ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
