india

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ 4 യാത്രക്കാരെ വെടിവച്ചു കൊന്നു; പ്രതി പിടിയില്‍

By webdesk11

July 31, 2023

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാലു യാത്രക്കാരെ വെടിവെച്ചുകൊന്നു. ഇന്ന് പുലര്‍ച്ചെ ജയ്പൂര്‍ മുംബൈ എക്‌സ്പ്രസിന്റെ ബി5 കോച്ചിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇയാള്‍ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇയാളുടെ സഹപ്രവര്‍ത്തകനും നാല് യാത്രക്കാരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മുംബൈ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.