kerala

ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഢന്‍ അന്തരിച്ചു

By Test User

October 31, 2022

തിരുവനന്തപുരം: മുതിര്‍ന്ന ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചുഢന്‍(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശം. കൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മൂന്ന് തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1975 ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ അദ്ദേഹത്തെ 1999 ല്‍ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2008 ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി.