kerala

കർണാടകയിൽ ബി ജെ പിയെ പരാജയപെടുത്തിയത് കോൺഗ്രസ് എന്ന് പറയാതിരിക്കാൻ സിപിഎം നേതാക്കൾക്ക് അതീവ ശ്രദ്ധ ; ഷിബു ബേബി ജോൺ

By webdesk15

May 15, 2023

കർണാടക തെരഞ്ഞെടുപ്പ് ഫലത്തിലൂടെ സിപി എമ്മിന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെടുകയാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കോൺഗ്രസ് നേടിയ വിജയത്തിന് പിന്നാലെ ഭൂരിപക്ഷം നേതാക്കളും മൗനവൃതത്തിലാണ്. ഇവരുടെ പ്രതികരണങ്ങളിൽ കോൺഗ്രസ് എന്ന് പറയാതിരിക്കാൻ അതീവ ശ്രദ്ധയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോൺഗ്രസ് വിജയത്തിൽമനസ്സില്ലാ മനസോടെയാണ് പ്രതികരിച്ചത്. ഏതോ ഒരു പാർട്ടിയോട് ബിജെപി തോറ്റെന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണങ്ങൾ.

തൂക്കുമന്ത്രിസഭ ഉണ്ടാകുകയാണെങ്കിൽ ബിജെപിയെ പിന്തുണയ്‌ക്കാൻ തയ്യാറായിരുന്ന ജനതാദൾ എസിനായിരുന്നു നാല് സീറ്റുകളിലൊഴികെ സിപിഎം പിന്തുണ. ഇതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലെ സിപിഎമ്മിന്റെ ആത്മാർത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.