കണ്ണൂര്‍: സി.പി.എം എം.എല്‍.എ എ.എന്‍ ഷംസീറിന് നേരെ ആര്‍.എസ്.എസ് ഭീഷണി. ഷംസീറിന്റെ തലശ്ശേരിയിലെ വീട്ടില്‍ വൈകുന്നേരെത്തോടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തിയത്. തുടര്‍ന്ന് വീട്ടുമതിലില്‍ ഭീഷണി എഴുതുകയായിരുന്നു. ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യുമെന്നാണ് ചുവരില്‍ എഴുതിയിരിക്കുന്നത്. അതേസമയം, ഷംസീറുനുനേരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.