Culture

സംഘര്‍ഷം തുടരുന്നു; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

By chandrika

July 29, 2017

തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം തുടരുന്നു. ആര്‍എസ്എസ് കാര്യവാഹകിന് വെട്ടേറ്റു. ആര്‍എസ്എസ് കാര്യവാഹക് ഇടവക്കോട് രാജേഷിനാണ് വെട്ടേറ്റത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു.

ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലാണ്. കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തില്‍ നിരോധനാജ്ഞയും നിലവിലുണ്ട്.