More

ആര്‍.എസ്.എസ് രാഷ്ട്രീയം കളിക്കാറില്ല, ഇന്ത്യന്‍ മുസ്‌ലിംകള്‍ സന്തോഷവാന്‍മാര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്

By chandrika

December 26, 2017

 

ആംഗുള്‍: ആര്‍.എസ്.എസ് ഹിന്ദുത്വക്കുവേണ്ടി നിലകൊള്ളുന്നതാണെന്നും രാഷ്ട്രീയം കളിക്കില്ലെന്നും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. മൂന്നുദിവസത്തെ ഒഡീഷ സന്ദര്‍ശനത്തിനെത്തിടെയാണ് മോഹന്‍ ഭാഗവത് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ന്യൂനപക്ഷം സുരക്ഷിതരാണ്. മുസ്‌ലിംകള്‍ സന്തോഷത്തോടെയാണ് രാജ്യത്ത് ജീവിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ജുവല്‍ ഒറം, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് മോഹന്‍ ഭഗവത്തിന്റെ പരാമര്‍ശം.

ഹിന്ദുയിസം ഒരു മതമല്ല മറിച്ച് അതൊരു ജീവിതരീതിയാണ്, ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ സമാധാനത്തിന്റെ സന്ദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുമേലും അവര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

പടിഞ്ഞറന്‍ ലോകം കിഴക്കേക്ക് നോക്കുമ്പോള്‍ അവിടെ ഇന്ത്യയും ചൈനയുമുണ്ട്. പക്ഷേ ചൈനയുടെ അഗ്രസീവായ മനോഭാവം കാരണം അവര്‍ക്ക് ചൈനയില്‍ വിശ്വാസമില്ല. എല്ലാവര്‍ക്കും ഇന്ത്യയിലാണ് വിശ്വാസമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു. ്