More

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊല; ആര്‍എസ്എസ് നേതാവിനെ വെട്ടികൊന്നു

By chandrika

May 12, 2017

കണ്ണൂര്‍: പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വെട്ടേറ്റു മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ  പ്രതിയാണു ബിജു. ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് കൂടിയായ ബിജു കൊല്ലപ്പെട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.