ന്യൂഡല്‍ഹി: കണ്ണൂരിലെ രാഷ്ട്രീയം സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയാന്‍ ആര്‍എസ്എസ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

കണ്ണൂരിലെ രാഷ്ട്രീയത്തിലെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളെ കുറിച്ച് ചോദിച്ചറിയാനായാണ് കേരളത്തിലെ സംഘപരിവാര്‍ നേതാക്കളുമായി മോദി കൂടികാഴ്ച നടത്തുന്നത്. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് സംഘം ഡല്‍ഹിയിലെത്തിയത്.

കണ്ണൂരില്‍ നടന്ന കൊലപാതകം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയത്തിനെ തുടര്‍ന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.
സുരേഷ് ബാബു, അഡ്വ. ജയപ്രകാശ്, അഡ്വ. കെ.കെ ബല്‍റാം തുടങ്ങിയവരാണ് സംഘത്തിലുള്ളത്. അതേസമയം പ്രധാനമന്ത്രിമായി നടന്ന കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

പയ്യന്നൂരില്‍ ബിജുവും അണ്ടല്ലൂരില്‍ സന്തോഷും സി.പി.എം ഭരണ തണലില്‍ കൊല്ലപ്പെട്ടതാണെന്നും, കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.