kerala

വാളും, പരിചയും മറ്റായുധങ്ങളും പിടിച്ചു വാങ്ങി അവര്‍ക്ക് പന്ത് കൊടുക്കാന്‍ പറ്റുമോ പണിക്കരേ….?

By Chandrika Web

December 02, 2022

മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ബി.ജെ.പി അനുകൂലിയായ ശ്രീജിത്ത് പണി ക്കരെ പരിഹസിച്ച് എഴുതിയ കുറിപ്പ്: ”ഒരു ലോക ഫുട്‌ബോള്‍ മാമാങ്കം എന്നത് ആലോചിക്കാന്‍ പോലും പറ്റാത്തവരും, അവരുടെ സ്വന്തം ഡിബേറ്റ് കുട്ടപ്പന്‍മാരും ഇന്നലെ വരെ ലോകകപ്പ് ഫുട്‌ബോളും കണ്ട് കാത്തിരുന്നത് ‘അന്നം തരുന്ന’ ചില നാടുകള്‍ പുറത്താകാന്‍ വേണ്ടിയായിരുന്നത്രെ.

പാളട്രൗസറിട്ട്, കുറുവടിയും പിടിച്ച് അന്തിപ്പാതിരാക്ക് ആയുധ പരിശീലനം നടത്തുന്ന ടീമുണ്ടല്ലോ, വാളും, പരിചയും മറ്റായുധങ്ങളും പിടിച്ചു വാങ്ങി അവര്‍ക്ക് പന്ത് കൊടുക്കാന്‍ പറ്റുമോ പണിക്കരേ….

150 കോടിയില്‍ നിന്നും തെരഞ്ഞ് നേരം കളയേണ്ട, മേല്‍പ്പറഞ്ഞ കുറുവടിക്കാരില്‍ നിന്നായാലും മതി..ഒരു പതിനൊന്ന് എണ്ണത്തിനെ അടുത്ത ലോകകപ്പിന് വേണ്ട… അതിനടുത്ത ലോകകപ്പിനെങ്കിലും സെറ്റാക്കാന്‍ പറ്റുമോ പണിക്കര്‍ജീ…

കഴിഞ്ഞ ദിവസം സൗദിയും ഖത്തറും ലോകകപ്പില്‍ നിന്ന് പുറത്തായതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍ ‘അന്നം തരുന്ന എല്ലാവരും പുറത്തായി ‘ എന്ന് എഫ്.ബി യില്‍ പോസ്റ്റിട്ടിരുന്നു.