kerala

വീണയുടെ നികുതിയെക്കുറിച്ച് വിവരാവകാശചോദ്യം; മറുപടി നല്‍കാതെ ഇടത്‌ സര്‍ക്കാര്‍

By webdesk13

October 19, 2023

മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ സ്ഥാപനം സിഎംആര്‍എല്ലിനു നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിനു മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്. സിഎംആര്‍എല്ലില്‍നിന്നും വീണയുടെ സ്ഥാപനം എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം.

എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നല്‍കാന്‍ കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടി. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) (ഇ) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണു ജിഎസ്ടി വകുപ്പ് പറയുന്നത്.