kerala

ആറ് ജില്ലകളില്‍ ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രം

By Test User

August 31, 2021

തിരുവനന്തപുരം: വാക്‌സിന്‍ വിതരണം 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുക്കുന്ന മൂന്നു ജില്ലകളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം.

വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂര്‍ത്തീകരിച്ചത്. വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുന്ന തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ഇനി ആര്‍.ടി.പി.സി.ആര്‍ മാത്രമാകും.