kerala

സമയം തെറ്റിച്ച് ഓടി; സ്വകാര്യ ബസ് ഡ്രൈവറെ ഇരുമ്പുവടികൊണ്ട് മർദിച്ചു

By webdesk14

September 05, 2024

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമം നടന്നത്. ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ബസിലെ ജീവനക്കാന്‍ ഇരുമ്പു വടികൊണ്ട് മര്‍ദിക്കുകയായിരുന്നു.

സംഭവത്തിൽ കണ്ണൂർ മമ്പറം സ്വദേശിയായ പി കെ ഷഹീറിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി മീത്തലകത്ത് എം നൗഷാദിനെയാണ് ഷഹീർ വധിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർത്തിയിട്ട ബസിൽ വിശ്രമിക്കുകയായിരുന്നു നൗഷാദ്. ബസിനത്തേക്ക് കയറി വന്ന് ഷഹീർ നൗഷാദിനെ കുത്തി പരിക്കേൽപിക്കുകയായിരുന്നു.

തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കോട്ടയ്ക്കല്‍ സ്വദേശി നൗഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.