News

യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം; ഒരു കുട്ടിയടക്കം 8 പേർ കൊല്ലപ്പെട്ടു

By webdesk15

April 15, 2023

യുക്രൈയ്നിന്‍റെ കിഴക്കൻ മേഖലയിൽ സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം 8 പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 21 ലേറെ പേർക്ക് പരിക്കേറ്റു. അപ്പാ‍ർട്മെന്‍റുകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം. റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് കണക്കുകൾ.